ദുബായ് :മലയാളി വ്യവസായി ഹൃദയാഘാതം മൂലം ഷാർജയിൽ അന്തരിച്ചു. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിന് അടുത്ത് കീഴാറ്റിങ്ങൽ സ്വദേശി എസ്. സുദർശനൻ (56 ) ആണ് മരിച്ചത്.
31 വർഷമായി UAE യിൽ ബിസിനസ്സ് ചെയ്തു വരികയായിരുന്നു അദ്ദേഹം. ആറ്റിങ്ങൽ നോൺ റെഡിഡന്റ്‌സ് അസോസിയേഷൻ പ്രസിഡണ്ടായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് കുടുംബം. സംസ്കാരം നാട്ടിൽ നടക്കും.