തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ഏറനാട് എക്‌സ്പ്രസ് ട്രെയിനില്‍നിന്ന് സീറ്റിന്റെ ഒരു ഭാഗം ഇളകി പുറത്തേക്കു തെറിച്ചു വീണു. ഇന്നലെ രാത്രി 8.30-നാണ് സംഭവം. കരിക്കകം റെയില്‍വേ മേല്‍പ്പാലത്തിന് സമീപം പ്രഭാതിന്റെ വീടിനു മുന്നിലെ ഗേറ്റിലേക്കാണ് വീണത്. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കു വന്ന ട്രെയിനിന്റെ സീറ്റാണ് ഇളകിത്തെറിച്ചത്. ആ സമയം പ്രഭാതിന്റെ കുട്ടികള്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു. ഗേറ്റിലേക്കാണ് വീണതെന്നതിനാല്‍ അപകടം ഒഴിവായി.
അതേസമയം, സീറ്റ് പുറത്തേക്കു തെറിച്ചുവീഴാന്‍ സാദ്ധ്യതയില്ലെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ഡോറിന് സമീപം സീറ്റില്ല. അതിനാല്‍ ആരെങ്കിലും എടുത്തെറിഞ്ഞതാണോ എന്ന് സംശയമുണ്ട്. റെയില്‍വേ അന്വേഷണം തുടങ്ങി.