ഉക്രൈൻ-റഷ്യ സംഘർഷം, കീവിലേക്കുളള വിമാനങ്ങള്‍ റദ്ദാക്കിയതായി ഫ്ളൈ ദുബായ്

ഉക്രൈൻ-റഷ്യ സംഘർഷം, കീവിലേക്കുളള വിമാനങ്ങള്‍ റദ്ദാക്കിയതായി ഫ്ളൈ ദുബായ്

ദുബായ്: ഉക്രൈന്‍ റഷ്യ സംഘർഷത്തെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യുഎഇ വിമാനകമ്പനിയായ ഫ്ളൈ ദുബായ്. 


സൈനിക നീക്കങ്ങളെ ഉക്രൈന്‍ വ്യോമാതിർത്തിയുടെ ഉപയോഗത്തെ കുറിച്ചുമെല്ലാം നിരീക്ഷിക്കുകയാണ്. ഉക്രൈന്‍റെ തലസ്ഥാനമായ കീവിലേക്കുളള വിമാനസർവ്വീസുകള്‍ റദ്ദാക്കിയതായും ഫ്ളൈ ദുബായ് വ്യക്തമാക്കി. 

 അബുദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എത്തിഹാദും സമാനമായ അറിയിപ്പ് നേരത്തെ നല്‍കിയിരുന്നു. ആഗോള വ്യോമാതിർത്തി നിയന്ത്രങ്ങളും ഭീഷണികളും ജാഗ്രതയോടെ നിരീക്ഷിക്കുന്നതായും എത്തിഹാദ് വ്യക്തമാക്കിയിരുന്നു.

ഉക്രൈനിലേക്കുളള അത്യാവശ്യമല്ലാത്ത യാത്ര മാറ്റിവയ്ക്കാന്‍ കഴിഞ്ഞവാരം യുഎഇ എംബസി പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.