കുവൈറ്റിലെ കമ്പനിയിൽ ജോലി വാഗ്‌ദാനം ചെയ്ത് തട്ടിപ്പ്

കുവൈറ്റിലെ കമ്പനിയിൽ ജോലി വാഗ്‌ദാനം ചെയ്ത് തട്ടിപ്പ്

കൊച്ചി : കുവൈറ്റിലെ കമ്പനിയിൽ ജോലി വാഗ്‌ദാനം ചെയ്ത് തട്ടിപ്പ്. ന്യൂ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ഓവർസീസ് റിക്രൂട്ട്മെന്റ് സ്ഥാപനമാണ് കുവൈറ്റിലെ പ്രമുഖ സ്ഥാപനത്തിലേക്ക് എഞ്ചിനീയർ, ഫിറ്റർ, സേഫ്റ്റി ഓഫിസർ എന്നിങ്ങനെ പതിനഞ്ചോളം ഇനങ്ങളിലായി ജോലിക്കാർക്കായി പരസ്യം നൽകിയത്.

ബയോഡാറ്റ അയച്ച മിക്ക ആളുകൾക്കും ഓഫർ ലെറ്ററും നൽകി.   അതോടൊപ്പം കോയമ്പത്തൂരിൽ മെഡിക്കലിനു ഹാജരാകാനായി ആവശ്യപ്പെടുകയും ചെയ്തു. ഇന്നും നാളെയുമായി നടക്കാനിരിക്കുന്ന മെഡിക്കൽ ചെക്കപ്പിനായി പലരും കോയമ്പത്തൂരിൽ എത്തിച്ചേർന്നു.

എന്നാൽ ഓഫർ ലെറ്റെറിൽ പറഞ്ഞിരിക്കുന്ന കുവൈറ്റിലെ കമ്പനിയിൽ ബന്ധപ്പെട്ടപ്പോൾ അത്തരത്തിലൊരു റിക്രൂട്ട്മെന്റ് നടക്കുന്നില്ല എന്ന് കമ്പനി വ്യക്തമാക്കി. വ്യാജ റിക്രൂട്ട്മെന്റ് സംഘങ്ങൾ വീണ്ടും തലപൊക്കിയിരിക്കുന്നതിനാൽ വിദേശത്തു ജോലി തേടുന്ന ഉദ്യോഗാർത്ഥികൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.