യുഎഇയില്‍ ആദായ നികുതി വരുമോ, വ്യക്തത വരുത്തി മന്ത്രി

യുഎഇയില്‍ ആദായ നികുതി വരുമോ, വ്യക്തത വരുത്തി മന്ത്രി

ദുബായ്: യുഎഇയില്‍ തല്‍ക്കാലം ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് യുഎഇ വിദേശ വ്യാപാര സഹമന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി. ബ്ലൂം ബെർഗിന് നല്‍കിയ അഭിമുഖത്തിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ആദായ നികുതി ഏർപ്പെടുത്തുമോയെന്നുളള ചോദ്യത്തിന് ഇപ്പോള്‍ മേശയില്‍ ഇല്ലയെന്നാണ് മന്ത്രിയുടെ മറുപടി.
2023 ജൂണ്‍ ഒന്നുമുതല്‍ ബിസിനസ് ലാഭത്തിന്മേല്‍ കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തുമെന്ന് നേരത്തെ ധനമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുമായി അഭിമാുഖം നടത്തിയത്.

കോർപ്പറേറ്റ് നികുതിയുമായി ബന്ധപ്പെട്ടുളള കാര്യങ്ങള്‍ വ്യാപാരസമൂഹം നല്ല രീതിയിലാണ് സ്വീകരിച്ചിട്ടുളളതെന്നും മന്ത്രി അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.