തുടർച്ചയായ എട്ടാം വർഷവും ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബായ് വിമാനത്താവളം

തുടർച്ചയായ എട്ടാം വർഷവും ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബായ് വിമാനത്താവളം

ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. 2021 ല്‍ 29.1 ദശലക്ഷം യാത്രാക്കാരുമായി തുടർച്ചയായ എട്ടാം വർഷമാണ് ഈ നേട്ടം ദുബായ് വിമാനത്താവളം സ്വന്തമാക്കുന്നത്. 

ആഗോള തലത്തില്‍ യാത്രകളെ സംബന്ധിച്ച് അസ്ഥിരത നിലനിന്ന വർഷമായിരുന്നു 2021, ഈ കാലത്തും ധീരമായ തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോകാന്‍ ദുബായ് വിമാനത്താവളത്തിന് കഴിഞ്ഞിട്ടുണ്ട്, അതുതന്നെയാണ് നേട്ടത്തിന് കാരണമായതെന്ന് ദുബായ് വിമാനത്താവളത്തിന്‍റെ സിഇഒ പോള്‍ ഗ്രിഫിത്ത് പറഞ്ഞു.


 2021 ല്‍ 29,110,609 യാത്രാക്കാരെയാണ് ദുബായ് വിമാനത്താവളം സ്വീകരിച്ചത്. ഇന്ത്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേർ ദുബായ് വിമാനത്താവളത്തിലെത്തിയത്. 2021 ല്‍ 4.2 ദശലക്ഷം പേരാണ് ഇന്ത്യയില്‍ നിന്നെത്തിയത്. പാകിസ്ഥാനില്‍ നിന്ന് 1.8 ദശലക്ഷം പേരും സൗദി അറേബ്യയില്‍ നിന്ന് 1.5 ദശലക്ഷം പേരും യുകെയില്‍ നിന്ന് 1.2 ദശലക്ഷം പേരും ദുബായ് വിമാനത്താവളത്തിലെത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.