ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് കാര്‍ വേണം; സര്‍ക്കാരിന് കത്തു നല്‍കി

ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് കാര്‍ വേണം; സര്‍ക്കാരിന് കത്തു നല്‍കി

തിരുവനന്തപുരം: പുതിയ ബെന്‍സ് കാര്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിന് കത്തുനല്‍കി. മെക്കാനിക്കല്‍ എഞ്ചിനീയര്‍ പരിശോധന നടത്തി വാഹനം മാറ്റണം എന്നാവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഗവര്‍ണര്‍ ഉപയോഗിക്കുന്ന ബെന്‍സിന് 12 വര്‍ഷത്തെ പഴക്കമുണ്ട്.

ഗവര്‍ണറുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനമായില്ല. ഒരു ലക്ഷം കിലോമീറ്റര്‍ ഓടിയാല്‍ വിഐപി പ്രോട്ടോക്കോള്‍ പ്രകാരം വാഹനം മാറ്റാം. ഗവര്‍ണറുടെ വാഹനം നിലവില്‍ ഒന്നരലക്ഷം കിലോമീറ്റര്‍ ഓടി.

ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് തുടരുന്നതിനിടെ രാജ്ഭവന്‍ പിആര്‍ഒയ്ക്ക് സര്‍ക്കാര്‍ പുനര്‍നിയമനം നല്‍കിയിരുന്നു. രാജ്ഭവന്റെ ശുപാര്‍ശ അംഗീകരിച്ചായിരുന്നു സര്‍ക്കാര്‍ നടപടി. കരാര്‍ കാലാവധി പൂര്‍ത്തിയാക്കിയ പിആര്‍ഒ എസ്.ഡി പ്രിന്‍സിനാണ് പുനര്‍നിയമനം നല്‍കിയത്.

രാജ്ഭവന്‍ ഫോട്ടോഗ്രോഫറുടെ നിയമനം സ്ഥിരപ്പെടുത്തിയുള്ള ഉത്തരവും പുറത്തിറങ്ങി. രാജ്ഭവന്‍ ശുപാര്‍ശ അംഗീകരിച്ചാണ് ഈ ഉത്തരവും ഇറങ്ങിയത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.