പൂഞ്ഞാര്‍: ദീപിക പരസ്യ വിഭാഗം തൊടുപുഴ ഏരിയ മാനേജര്‍ ജിയോ ജോര്‍ജ്(58) വാഹനാപകടത്തില്‍ മരിച്ചു. ഭരണങ്ങാനം ഇടപ്പാടിയില്‍ ഇന്നലെ വൈകുന്നേരം ഏഴിനുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജിയോ ഇന്ന് രാവിലെ 11 നാണ് മരണമടഞ്ഞത്.
തൊടുപിഴയില്‍ നിന്ന് ജോലി കഴിഞ്ഞ് പൂഞ്ഞാറിലുള്ള വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. ജിയോ സഞ്ചരിച്ച ബൈക്ക് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്.
ഭാര്യ: ഡോ.ലെനി. കടുത്തുരുത്തി മാമല കുടുംബാംഗം. മക്കള്‍: മേഘ, വര്‍ഷ, ആകാശ്.