ബിജെപിയുടെ വികസന മാതൃക മണിപ്പൂരിനെ തകര്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി

ബിജെപിയുടെ വികസന മാതൃക മണിപ്പൂരിനെ തകര്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി

ഇംഫാല്‍: ബിജെപിയുടെ വികസന മാതൃക  മണിപ്പൂരിനെ  തകര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. ഇംഫാലിലെ ഹട്ടാ കാന്‍ഗ്ജയ്ബങ് മൈതാനത്ത് തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രണ്ടോ മൂന്നോ വ്യവസായ ഗ്രൂപ്പുകള്‍ക്ക് മാത്രം ഗുണം ചെയ്യുന്ന വികസനമാണ് ബിജെപിയുടേത്. മണിപ്പൂരില്‍ എണ്ണക്കുരു കൃഷിക്കായി വലിയ തോട്ടങ്ങള്‍ ഉണ്ടാക്കാന്‍ പോകുകയാണ് ബിജെപി. ഇതുകൊണ്ട് സംസ്ഥാനത്തിന് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല. ബാബാ രാംദേവിനെപ്പോലെ ചിലര്‍ക്ക് മാത്രമാണ് ഗുണം.

എന്നാല്‍, സംസ്ഥാനത്തിന്റെ നെല്‍ക്കൃഷി വികസനവും അരി ഉത്പാദനത്തില്‍ സ്വയം പര്യാപ്തതയുമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷനേതാവ് ഒക്രം ഇബോബി സിങ്, പിസിസി അധ്യക്ഷന്‍ എന്‍. ലോകേന്‍ സിങ്, കേന്ദ്ര നിരീക്ഷകരായ ജയറാം രമേഷ്, ഭക്ത ചരണ്‍ ദാസ് എന്നിവരടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.