ദുബായ്: യുഎഇയില്‍ ഇന്ന് 740 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 461925 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 740 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 1956 പേർ രോഗമുക്തി നേടി. ഒരു മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 876624 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 824971 പേർ രോഗമുക്തി നേടി. 2298 പേരാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 135 ദശലക്ഷം കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുളളത്.