ദുബായ്: എക്സ്പോ 2020 യിലെത്തുന്നവരുടെ എണ്ണം ഒന്നരകോടിയിലേക്ക്. ഈയാഴ്ചയോടെ എക്സ്പോ സന്ദർശിച്ചവർ ഒന്നരകോടിയിലധികമാകുമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ വാരം അല്‍ വാസല്‍ പ്ലാസയില്‍ അരങ്ങേറിയ കോള്‍ഡ് പ്ലെ സംഗീത വിരുന്ന് നിരവധി പേരെയാണ് ആകർഷിച്ചത്. എക്സ്പോ അവസാന നാളുകളിലേക്ക് കടക്കുമ്പോള്‍ നിരവധി പരിപാടികളാണ് സന്ദർശകർക്കായി അധികൃതർ ഒരുക്കുന്നത്. അതുകൊണ്ടുതന്നെ കാഴ്ചക്കാരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ.
എത്ര വേണമെങ്കിലും സന്ദർശനം നടത്താവുന്ന സീസണ്‍ പാസിന് 50 ദിർഹമാക്കിയതോടെ എക്സ്പോയിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചുവെന്നാണ് കണക്കുകള്‍.