കൈവ് : റഷ്യൻ ആക്രമണം മൂലം ഉക്രെയ്ൻ എയർ സ്പേസ് അടച്ചതിനാൽ ഇന്ത്യയിൽ നിന്നുള്ള പ്രത്യേക വിമാനങ്ങളുടെ ഷെഡ്യൂൾ റദ്ദാക്കിതായി ഇന്ത്യൻ എംബസ്സി അറിയിച്ചു. ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ബദൽ ക്രമീകരണങ്ങൾ ചെയ്തു വരുന്നു.
ഇന്ത്യൻ പൗരന്മാർ പാസ്സ്പോർട്ടും മറ്റു അനുബന്ധ രേഖകളും എല്ലായ്പ്പോഴും കയ്യിൽ കരുതണമെന്നും എംബസി നിർദ്ദേശിച്ചു . എംബസ്സി വെബ്സൈറ്റ്, സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവ പരിശോധിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഉക്രെയ്നിലെ ഇന്ത്യൻ എംബസ്സി ഹെല്പ് ലൈൻ നമ്പറുകൾ :
1. +38 0997300483
2. +38 0997300428
3. +38 0933980327
4. +38 0635917881
5. +38 0935046170