ഉക്രെയ്നിലേക്കുളള വിമാനസർവ്വീസുകള്‍ യുഎഇ റദ്ദാക്കി

ഉക്രെയ്നിലേക്കുളള വിമാനസർവ്വീസുകള്‍ യുഎഇ റദ്ദാക്കി

അബുദബി:യുദ്ധസാഹചര്യത്തില്‍ ഉക്രെയ്നിലേക്കുളള വിമാനസർവ്വീസുകള്‍ യുഎഇ നിർത്തിവച്ചു. വ്യോമാതിർത്തി ഉക്രെയ്ന്‍ അടച്ചിരുന്നു. ഉക്രെയ്നിലേക്കുളള വിമാനസർവ്വീസുകള്‍ താല്‍ക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് ഫ്ളൈ ദുബായ് അറിയിച്ചു. 


ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് വീണ്ടും ബുക്ക് ചെയ്യാനോ പണം മടക്കിനല്‍കാനോ സൗകര്യം ഒരുക്കും. എയർ അറേബ്യയും സമാനമായ നിർദ്ദേശമാണ് യാത്രക്കാർക്ക് നല്‍കിയിട്ടുളളത്. എമിറേറ്റ്സിനും എത്തിഹാദിനും ഉക്രെയ്നിലേക്ക് സർവ്വീസുകളുണ്ടായിരുന്നില്ല. 

സൈനിക നടപടികള്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ ഉക്രെയ്ന്‍ വ്യോമപാത ഒഴിവാക്കുമെന്ന് വിമാനകമ്പനികള്‍ അറിയിച്ചു.വിസ് എയറും ഉക്രെയ്ന്‍ സർവ്വീസുകള്‍ നിർത്തിവച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.