ഉക്രെയ്ന്‍ റഷ്യ യുദ്ധസാഹചര്യം, കുതിച്ചുയർന്ന് ക്രൂഡ് ഓയില്‍ വില, തകർന്നടിഞ്ഞ് ഓഹരിവിപണി

ഉക്രെയ്ന്‍ റഷ്യ യുദ്ധസാഹചര്യം, കുതിച്ചുയർന്ന് ക്രൂഡ് ഓയില്‍ വില, തകർന്നടിഞ്ഞ് ഓഹരിവിപണി

ദുബായ്: ഉക്രെയ്നിലെ റഷ്യ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെ ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയർന്നു.  ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ കടന്നു. 

ഏഴുവര്‍ഷത്തിനിടെ ഇതാദ്യമായാണ് അസംസ്‌കൃത എണ്ണവില 100 ഡോളര്‍ പിന്നിടുന്നത്. ബാരലിന് 101.36 ഡോളറാണ് ക്രൂഡ് ഓയില്‍ വില.
അതേസമയം ആഗോള ഓഹരി വിപണികളില്‍ കനത്ത നഷ്ടമാണ് രേഖപ്പെടുത്തിയത്. 

ഡോളറുമായുളള ഇന്ത്യന്‍ രൂപയുടെ മൂല്യവും ഇടിഞ്ഞു. 55 പൈസ ഇടിവ് രേഖപെടുത്തി ഡോളറിനെതിരെ 75 രൂപ 16 പൈസയിലെത്തി. യുഎഇ ദിർഹവുമായും ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞു. ഒരു ദിർഹത്തിന് 20 രൂപ 47 പൈസ എന്നതാണ് രൂപയുടെ മൂല്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.