തിരുവനന്തപുരം: ഇരുപത്തിയറാമത് സംസ്ഥാന രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്‌കെ) ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഫെബ്രുവരി 26 ശനിയാഴ്ച ആരംഭിക്കും. മാര്‍ച്ച് 18 മുതല്‍ 25 വരെയാണ് ചലച്ചിത്ര മേള.
രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപീകരിച്ചതായി കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മേളയിലെ തെരഞ്ഞെടുത്ത ചിത്രങ്ങള്‍ ഉള്‍പെടുത്തി ഏപ്രിലില്‍ കൊച്ചിയില്‍ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള നടത്തും.