കുട്ടി വേഷമിട്ട് വിധുപ്രതാപും കൂട്ടുകാരും

കുട്ടി വേഷമിട്ട് വിധുപ്രതാപും കൂട്ടുകാരും

മലയാളികളുടെ പ്രിയ ഗായകരാണ് വിധുപ്രതാപും, ജ്യോത്സനയും, സിതാരയും റിമി ടോമിയുമെല്ലാം. നാലു പേരും കൂടി ഒന്നിച്ചെത്തിയ റിയാലിറ്റി ഷോയാണ് മഴവിൽ മനോരമയിലെ സൂപ്പർ 4. പരിപാടിയിൽ നിന്നുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ ഈ ഗായകർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇക്കുറി ശിശുദിന സ്പെഷ്യൽ എപ്പിസോഡിൽ നിന്നുള്ള ഒരു ചിത്രമാണ് റിമി ടോമി പങ്കുവച്ചിരിക്കുന്നത്. നാല് പേരും സ്കൂൾ വിദ്യാർഥികളുടെ വേഷത്തിലാണ്.

അടുത്തിടെ നാലുപേരും സൺഗ്ലാസ് വച്ചു നിൽക്കുന്ന ഒരു ചിത്രം രസകരമായ ക്യാപ്ഷനോടെ വിധു പ്രതാപ് പങ്കുവച്ചിരുന്നു. മോഹൻലാലും ശ്രീനിവാസനും അഭിനയിച്ച നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ‘കണ്ണ് പഴുത്ത് ചീഞ്ഞിരിക്കാണ് സാർ’ എന്ന ഡയലോഗാണ് ചിത്രത്തോടൊപ്പം നൽകിയിരുന്നത്.മലയാളികളുടെ പ്രിയപ്പെട്ട ഗായകരാണ് നാല് പേരും. അടുത്ത സുഹൃത്തുക്കൾ കൂടിയാണ് ഈ ഗായകർ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.