അബുദബി: കോവിഡ് പിസിആർ പരിശോധനയില്‍ വിദ്യാർത്ഥികള്‍ക്ക് ഇളവ് നല്കകി അബുദബി ഡിപാർട്മെന്‍റ് നോളജ് ആന്‍റ് എഡ്യുക്കേഷന്‍. 16 വയസിന് താഴെയുളള കുട്ടികള്‍ 28 ദിവസത്തിലൊരിക്കല്‍ പിസിആർ പരിശോധന നടത്തിയാല്‍ മതിയെന്നാണ് പുതിയ നിർദ്ദേശം.
നേരത്തെ ഇത് രണ്ടാഴ്ചയിലൊരിക്കലായിരുന്നു.
16 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾ രണ്ടാഴ്ചയിലൊരിക്കല്‍ പിസിആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പിക്കണം. വാക്സിനേഷന്‍ എടുക്കാത്ത 16 വയസിന് മുകളിലുളള വിദ്യാർത്ഥികള്‍ 7 ദിവസം കൂടുമ്പോള്‍ പിസിആർ പരിശോധന നടത്തണം.
സ്‌കൂളുകളിൽ പ്രവേശിക്കുമ്പോഴും സ്‌കൂൾ ബസ് ഉപയോഗിക്കുമ്പോഴും അൽ ഹോസ്‌ൻ ആപ്പിൽ പച്ച പാസ് കാണിക്കണമെന്ന് 16 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് അയച്ച സന്ദേശത്തിൽ സ്‌കൂളുകൾ അറിയിച്ചു.