ദുബായ്: യുഎഇ വേള്‍ഡ് ടൂർ ഇന്ന് എക്സ്പോയിലെത്തും. എക്സ്പോ നഗരിയില്‍ നിന്നും തുടങ്ങി 180 കിലോമീറ്റർ സഞ്ചരിച്ച് എക്സ്പോയില്‍ തന്നെ തിരിച്ചെത്തുന്ന രീതിയിലാണ് യുഎഇ വേള്‍ഡ് ടൂർ ക്രമീകരിച്ചിരിക്കുന്നത്.

വേള്‍ഡ് ടൂർ നടക്കുന്നതിനാല്‍ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗതനിയന്ത്രണമുണ്ടാകുമെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. ശനിയാഴ്ചയാണ് വേള്‍ഡ് ടൂറിന്റെ അവസാനഘട്ടം നടക്കുക.മുബാദല ഘട്ടത്തിലാണ് വിജയികളെ പ്രഖ്യാപിക്കുക.
അൽ ജാഹിലി ഫോർട്ടിൽനിന്ന് തുടങ്ങി ജബൽ ഹഫീത്തിൽ അവസാനിക്കുന്ന രീതിയിലാണ് ടൂർ ക്രമീകരണം. 148 കിലോമീറ്റർ ദൈർഘ്യം വരുന്ന റൈഡാണിത്.