കൊച്ചി : ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കെ സി വൈ എം സംസ്ഥാന സമിതി കത്ത് അയച്ചു. ഇന്ത്യന്‍ എംബസിയെ സഹായിക്കാന്‍ കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും സമാധാന ചർച്ചകൾക്ക് ഇന്ത്യൻ പ്രധാനമന്ത്രി ഇടപെടണമെന്നും കെ സി വൈ എം കത്തിലൂടെ ആവശ്യപ്പെട്ടു.
കേന്ദ്ര വിദേശകാര്യ മന്ത്രിയായ സുബ്രഹ്മണ്യം ജയ്‌ശങ്കറിനാണ് ജി - മെയിൽ വഴി കത്ത് അയച്ചത്. മാധ്യമങ്ങളിലൂടെ ദിവസം തോറും അറിയുന്ന വാർത്തകൾ ഹൃദയഭേദകമാണെന്നും എത്രയും പെട്ടെന്ന് അവിടെയുള്ള ഇന്ത്യക്കാരെ തിരികെ കൊണ്ടുവരണമെന്നും കെ സി വൈ എം ആവശ്യപ്പെട്ടു.