അനധികൃത കച്ച പാർക്കിംഗുകള്‍ അടപ്പിച്ച് ഷാ‍ർജ മുനിസിപ്പാലിറ്റി

അനധികൃത കച്ച പാർക്കിംഗുകള്‍ അടപ്പിച്ച് ഷാ‍ർജ മുനിസിപ്പാലിറ്റി

ഷാ‍ർജയില്‍ അനധികൃതമായി പ്രവർത്തിച്ചിരുന്ന 25 മണല്‍ പാർക്കിംഗുകള്‍( കച്ച പാർക്കിംഗ്) മുനിസിപ്പാലിറ്റി അടപ്പിച്ചു. ദുരുപയോഗം ശ്രദ്ധയില്‍ പെട്ടതുകൊണ്ടാണ് നടപടിയെന്ന്, പരിശോധനയ്ക്ക് നേതൃത്വം നല്കിയ ഉദ്യോഗസ്ഥ‍ർ പറഞ്ഞു. എമിറേറ്റില്‍ ആവശ്യത്തിന് സ്വകാര്യ -സ‍ർക്കാർ പാർക്കിംഗുകള്‍ ഉണ്ട്. വാഹനങ്ങള്‍ അലക്ഷ്യമായി, ദിവസങ്ങളോളം പാർക്ക് ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരുന്നുണ്ട്. അതുകൊണ്ടാണ് വിവിധ ഭാഗങ്ങളിലായി 25 ഓളം കച്ച പാർക്കിംഗ് സ്ലോട്ടുകള്‍ അടപ്പിച്ചതെന്നും അധികൃത‍ർ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.