കോട്ടയം : ചങ്ങനാശ്ശേരി പുഴവാത് കൈതാരം വീട്ടിൽ സെബാസ്റ്റ്യൻ മകൻ മിലൻ (22 വയസ്സ് ) ട്രെയിൻ കയറാൻ ശ്രമിക്കുന്നതിനിടയിൽ കാല് തെറ്റി ട്രാക്കിനിടയിലേക്ക് വീണു മരിച്ചു.തൃശ്ശൂർ ഉള്ള ബന്ധുവീട്ടിലേക്ക് വന്നു മടങ്ങുകയായിരുന്നു മിലൻ. തൃശ്ശൂർ സ്റ്റേഷനിൽ നിന്നു ട്രയിനിൽ കയറാൻ ശ്രമിക്കുമ്പോഴാണ് മിലൻ അപകടത്തിൽപ്പെട്ടത്. ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു എന്നാണ് മെഡിക്കൽ ടീം അറിയിച്ചത്.
മിലന്റെ മാതാപിതാക്കൾ വിവരം അറിഞ്ഞു സൌദിയിൽ നിന്നു പുറപ്പെട്ടു. സെബാസ്റ്റ്യൻ ത്രേസ്സിയാമ്മ ദബതികളുടെ രണ്ടു മക്കളിൽ മൂത്ത മകനാണ് മിലാൻ.