'ന്യായാധിപര്‍ കളിപ്പാവകളല്ല; വില കുറഞ്ഞ പ്രശസ്തിക്കു വേണ്ടി കോടതിയുടെ സമയം പാഴാക്കരുത്'

'ന്യായാധിപര്‍ കളിപ്പാവകളല്ല; വില കുറഞ്ഞ പ്രശസ്തിക്കു വേണ്ടി കോടതിയുടെ സമയം പാഴാക്കരുത്'

കൊച്ചി: സംസ്ഥാനത്ത് സാംസ്കാരിക, രാഷ്ട്രീയ, സമൂഹിക കൂടിച്ചേരലുകള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി തള്ളി ഹൈക്കോടതി. ഹര്‍ജിക്കാരനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

'ന്യായാധിപര്‍ ആരുടെയും കളിപ്പാവകളല്ല. വില കുറഞ്ഞ പ്രശസ്തിക്കു വേണ്ടി കോടതിയുടെ സമയം പാഴാക്കരുതെന്ന്' ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ഹര്‍ജിക്കാരനെ ശാസിച്ചു. ഹര്‍ജി പിന്‍വലിക്കാനായി കോടതി തള്ളി.

സിപിഎം സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ തിരുവനന്തപുരം സ്വദേശി അരുണ്‍ രാജാണ് 50ലധികം പേര്‍ കൂടിച്ചേരുന്നത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയത്. കാസര്‍കോട് 50 പേരില്‍ കൂടുതലുള്ള സമ്മേളനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ജനുവരി 21ലെ ഹൈക്കോടതി ഉത്തരവ് സംസ്ഥാനത്തു മൊത്തമായി നടപ്പിലാക്കണമെന്നായിരുന്നു ഹർജികാരന്റെ ആവശ്യം. എന്നാൽ ഹര്‍ജിക്കാരനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ശേഷം ഹർജി തള്ളുകയും ചെയ്യ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.