ആരാധനാലയങ്ങളിലെ കോവിഡ് നിയന്ത്രണങ്ങളിലും ഇളവ്

ആരാധനാലയങ്ങളിലെ കോവിഡ് നിയന്ത്രണങ്ങളിലും ഇളവ്

ദുബായ്: കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ ആരാധനാലയങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി യുഎഇ. ഖു‍ർ ആന്‍ കോപ്പികള്‍ പളളികളിലേക്ക് കൊണ്ടുവരാം. എന്നാല്‍ പരിമിതമായ കോപ്പികള്‍ മാത്രമാകും ലഭ്യമാകുക.

ഓരോ പ്രാർത്ഥനയ്ക്ക് ശേഷവും പളളികളില്‍ അണുനശീകരണം നടത്തും. ഒരു മീറ്റർ സാമൂഹിക അകലമെന്നുളളത് തുടരും. പുതിയ തീരുമാനങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിലാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.