കുവൈറ്റ് സിറ്റി: കുവൈറ്റ് വിമോചനദിനാഘോഷങ്ങളുടെ ഭാഗമായി വർക്ക് ഔട്ട് വാരിയേഴ്സ് നടത്തുന്ന ഫിറ്റ്നസ് ചലഞ്ചിൻ്റെ ഭാഗമായി മാരത്തോൺ സംഘടിപ്പിച്ചു. സാൽമിയാ മരീന മാളിൽ നിന്നും ആരംഭിച്ച് കുവൈറ്റ് ടവർ വരെയും, തിരിച്ച് സാൽമിയ മരീനാ മാളിലേക്കുമാണ് മാരത്തോൺ സംഘടിപ്പിച്ചത്.


ഇരുപത്തഞ്ച് കിലോമീറ്റർ ദൂരം ഓടി അന്നം തരുന്ന രാജ്യത്തിൻ്റെ സ്വാതന്ത്രദിനാഘോഷങ്ങളോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.ജോസഫ്, കനകൻ, സലേഷ്, ബൈജു, ഫെമിജ് എന്നിവർ നേതൃത്വം നൽകി.