ബഹ്‌റൈൻ: പ്രധാനമന്ത്രിയായി കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയെ നാമകരണം ചെയ്തു. പ്രധാനമന്ത്രിയായിരുന്ന ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്യാണത്തെ തുടർന്നാണ് തീരുമാനം. രാജകീയ ഉത്തരവ് പ്രകാരം കീരീടവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍റഡറുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയെ പ്രധാനമന്ത്രിയായി തീരുമാനിക്കുകയായിരുന്നുവെന്ന് ബഹ്‌റൈൻ വാർത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. ഉത്തരവ് പുറത്തിറക്കിയ തിയതി മുതല്‍ പ്രാബല്യത്തില്‍ വരികയും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.