ആധുനിക ലോകം ഇന്ത്യാ ഉപഭുഖണ്ഡത്തില്‍നിന്നും കണ്ടുപിടിച്ച ശാസ്ത്രത്തിന്റെ സ്ത്രോതസാണ് സര്‍ സി.വി.രാമന്‍. പ്രകാശത്തിന്റെ വിതരണത്തെക്കുറിച്ചുള്ള സിദ്ധാന്തത്തിന് 1906-ല്‍ ഈര്‍ജ്ജതന്ത്രത്തിനുള്ള നോബല്‍സമ്മാനം ഭാരതത്തിനു സമ്മാനിച്ച അത്യപൂര്‍വമായ ശാസ്ത്ര പ്രതിഭയാണ് അദ്ദേഹം. സി.വി.രാമന്‍, തന്റെ പ്രകാശ വിശ്ലേഷണ സിദ്ധാന്തം അവതരിപ്പിച്ച ഫെബ്രുവരി 29, ദേശീയ ശാസ്ത്ര ദിനമായി ഭാരതം ആചരിക്കുകയാണ്.
ഇന്ത്യയിൽ ജനിച്ച്, ഇന്ത്യയിൽ മാത്രം പഠിച്ച് വിദേശപഠനത്തിനും വിദേശത്ത് ഉന്നത ജോലിക്കുമുള്ള ക്ഷണം നിരസിച്ച്, സ്വന്തം കഴിവുകള്‍ മാതൃഭൂമിയുടെ പുകഴ്ചയ്ക്ക് വേണ്ടി മാത്രം ധീര സമര്‍പ്പണം ചെയ്ത ഭാരതപുത്രനാണ് ചന്ദ്രശേഖര വെങ്കിട്ടരാമന്‍ എന്ന സി.വി.രാമന്‍.
1888 നവംബർ ഏഴിന് തമിഴ്‌നാട്ടിലെ തൃശിനാപ്പളളിയിലാണു രാമന്‍ ജനിച്ചത്. ശാസ്ത്രാധ്യാപകനായ അച്ഛന്റെ ശിക്ഷണം ബാല്യം മൂതലേ രാമനിലെ അന്വേഷണകുതുകിയെ ഉണര്‍ത്തി. കല്‍കട്ട യൂണിവേഴ്‌സിറ്റിയില്‍ ശാസ്ത്രാധ്യാപനത്തിന്റെ കുലഗുരുവായി 15 വര്‍ഷം അദ്ദേഹം സേവനം ചെയ്തു. ഇക്കാലത്ത് പ്രകാശത്തിന്റെ ഉറവിടത്തെയും പ്രസരണത്തെയും പറ്റിയുള്ള പഠനത്തിന്റെ പേരില്‍ അന്താരാഷ്ര് പ്രശസ്തനായ അദ്ദേഹത്തെ ബ്രിട്ടീഷ് ഗവണ്‍മെന്റ് സര്‍ പദവി നല്കി ആദരിച്ചു. രാമന്‍ ഇഫക്ട് എന്ന പേരില്‍ പില്‍ക്കാലത്തു പ്രശസ്തമായ പ്രകാശവിശ്ലേഷണ സിദ്ധാന്തമാണ് അദ്ദേഹത്തിനു നോബല്‍ സമ്മാനം നേടിക്കൊടുത്തത്. ഊർജ്ജതന്ത്രത്തിൽ മാത്രമല്ല, ശാസ്ത്രത്തിന്റെ വിവിധ ശാഖകളിലും അദ്ദേഹം നടത്തിയ അന്വേഷണ പഠനങ്ങളിലൂടെ അത്ഭുതപ്പെടുത്തുന്ന അപൂര്‍വ പ്രതിഭയാണ് രാമനെന്നു ലോകം തിരിച്ചറിഞ്ഞു.
ആകാശം എന്ന വിസ്മായാനുഭവം ഒരു യാഥാർഥ്യമല്ലെന്നും പ്രകാശത്തിന്റെ പ്രത്യേകമായ വിന്യാസത്തിലൂടെ മാനുഷിക ന്രേതങ്ങള്‍ക്കു ഗോചരമായി ഭവിക്കുന്ന ഒരു ദൃശ്യാനുഭവമാണെന്നും സി.വി.രാമന്‍ നിരീക്ഷിച്ചു. ആകാശത്തിന് നീലനിറമെന്നതു കണ്ണിന്റെ കൗതുകമാണെന്നും ആകാശം കടലിലലിയുമ്പോള്‍ തിരമാലകളുടെ വര്‍ണപ്പകിട്ട് മനുഷ്യന്റെ മാനുഷിക നേത്രങ്ങള്‍ക്ക് പ്രത്യക്ഷാനുഭവമാകുമെന്നും തിരിച്ചറിഞ്ഞ രാമന്‍ ശാസ്ത്രത്തിന് ആകാശത്തിന്റെ അഴകും കടലിന്റെ ഉടലും സൃഷ്ടിച്ച അത്ഭുത വ്യക്തിത്വമാണ്.
1947 നൂ ശേഷം ഇന്ത്യയുടെ ദേശിയ ശാസ്ത്ര പ്രൊഫസറായി നിയമിതനായ അദ്ദേഹം പിന്നിട് ബാഗ്ലൂരില്‍ രാമന്‍ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. 1970 നവംബര്‍ ഇരുപത്തി ഒന്നിന് അന്തരിക്കുന്നതുവരെ, അദ്ദേഹം ദേശസേവനം നടത്തിയത് ബാംഗ്ളൂരിലെ ഈ കേന്ദ്രത്തിലായിരുന്നു.
രാമന്‍ ഇഫക്ട് അവതരിപ്പിക്കപ്പെട്ട ഫെബ്രൂവരി 28 രാഷ്ട്രം ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നതും പ്രത്യേക ലക്ഷ്യങ്ങളോടെയാണ്: ശാസ്ത്രജ്ഞർക്ക് ശാസ്ത്രീയാന്വേഷണ ത്വരയും പരീക്ഷണസാഹചര്യങ്ങളും സൃഷ്ടിക്കുക, സെമിനാറുകളും ചര്‍ച്ചകളും പഠനക്ലാസ്സുകളും നടത്തി ശാസ്ത്രകുതുകികളിൽ ബൌദ്ധിക പ്രചോദനമൂണര്‍ത്തുക, ശാസ്ത്ര സാങ്കേതിക മേഖലകളിലെ നവീനമായ നിര്‍മ്മിതികള്‍ പരിചയപ്പെടുക,വിവിധ ശാസ്ത്ര ശാഖകളില്‍ സര്‍ഗാത്മക രചനകള്‍ക്ക് പ്രചോദനം നല്‍കുകയും പ്രശസ്തമായ ശാസ്ത്ര ഗ്രന്ഥങ്ങള്‍ വായിക്കുകയും ചെയ്യുക തുടങ്ങിയവയാണ് അവ.
വിജ്ഞാനത്തിന്റെ സൂര്യന്‍ പടിഞ്ഞാറാണുദിക്കുന്നത് എന്ന പഴഞ്ചൊല്ലില്‍ പരിരുണ്ടെന്ന് സ്വന്തം പ്രതിയുടെ വജ്ര ശോഭയിലുടെ ലോകത്തിനു കാണിച്ചുകൊടുത്ത സി.വി. രാമന്‍, സ്വന്തം കഴിവുകളും മികവുകളും വിദേശരാജ്യങ്ങള്‍ക്കു വിറ്റ്, ഉപജീവനത്തിനും ധനസമ്പാദനത്തിനുമായി മാത്യഭൂമിയെ ബോധപൂര്‍വം മറക്കുന്ന ആധുനിക ഭാതതപുത്രനമാര്‍ക്ക് വെല്ലുവിളിയാണ്. സ്വന്തം കഴിവുകള്‍ വികസിപ്പിക്കാനുള്ള സാധ്യതകൾ ജനിച്ച മണ്ണില്‍നിന്നു ചികഞ്ഞെടുക്കാനും വ്യക്തിയുടെ സംതൃപ്തിയേക്കാള്‍ രാഷ്ട്രത്തിന്റെ അഭ്യുന്നതി ലക്ഷ്യം വയ്‌ക്കാനും ദേശീയ ശാസ്ത്ര ദിനവും സി.വി.രാമന്റെ ജിവിത ദര്‍ശനവും നമ്മെ പ്രചോദിപ്പിക്കുന്നു.
ഫാ റോയ് കണ്ണൻചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്നും
ഫാ റോയ് കണ്ണൻചിറയുടെ ഇതുവരെയുള്ള കൃതികൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക