ഖാദിരി സംഗമം സംഘടിപ്പിച്ചു

ഖാദിരി സംഗമം സംഘടിപ്പിച്ചു

ഷാർജ: കേരളത്തിലെ പ്രമുഖ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനമായ വളാഞ്ചേരി ശൈഖ്‌ ജീലാനി ഇസ്ലാമിക് അക്കാദമി പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഖാദിരി സംഗമം സംഘടിപ്പിച്ചു.

ഗൗസിയ്യ സുന്നി ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ശൈഖ്‌ അബ്ദുറഹ്മാൻ മുസ്‌ലിയാർ വളപുരം ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻഗാമികളായ മഹാത്മാക്കളുടെ മാർഗം അവലംബിക്കുക വഴി മാത്രമാണ് ഐഹികവും പാരത്രികവുമായ വിജയം കൈവരിക്കാൻ കഴിയൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തിൽ ആരോടും ഒരു വിദ്വേഷവും കാണിക്കാതെ നന്മകളെ ചേർത്തു പിടിച്ച അവരുടെ കാലത്തേക്ക് മനസിനെ ചേർത്തുപിടിച്ചാൽ മാത്രമെ പ്രാർത്ഥനകളിൽ ആത്മീയമായ ചൈതന്യം കൈവരിക്കാൻ കഴിയൂ എന്ന് അവർ കൂട്ടിച്ചേർത്തു.

സയ്യിദ് അബ്ദുൽ ഖാദർ അൽ ബുഖാരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഹബീബ് ഹുദവി കാരക്കുന്ന്, ഖമറുൽ ഹുദാ ഹുദവി കാടാമ്പുഴ, യൂസുഫ് ഹുദവി ഏലംകുളം, ആബിദ് ഹാജി കോഴിക്കോട്, സഅദുള്ള വളപുരം തുടങ്ങിയവർ സംബന്ധിച്ചു. ലത്തീഫ് എടപ്പാൾ സ്വാഗതവും, അബ്ദുൽഅസീസ് ഹുദവി പരതക്കാട് നന്ദിയും പറഞ്ഞു.
ഫോട്ടോ : ശൈഖ്‌ അബ്ദുറഹ്മാൻ മുസ്‌ലിയാർ വളപുരം ഖാദിരി സംഗമം ഉദ്ഘാടനം ചെയ്യുന്നു


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.