പൗവ്വത്തിൽ പിതാവിന് സുവർണ ജൂബിലി ആശംസകൾ അറിയിച്ച് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

പൗവ്വത്തിൽ പിതാവിന് സുവർണ ജൂബിലി ആശംസകൾ അറിയിച്ച് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

ചങ്ങനാശേരി: മെത്രാഭിഷേകത്തിന്റെ സുവർണ ജൂബിലി ആഘോഷിച്ച ചങ്ങനാശേരി അതിരൂപതയുടെ മുൻ അധ്യഷൻ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന് ആശംസകൾ നേർന്നുകൊണ്ട് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പൊന്നാട അണിയിച്ചു.

പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ പൗവ്വത്തിൽ പിതാവിന്റെ സുവർണ ജൂബിലി ആഘോഷത്തിൽ ആലഞ്ചേരി പിതാവ് പങ്കെടുത്തിരുന്നില്ല.

കേരളത്തിൽ തിരിച്ചെത്തിയപ്പോഴാണ് ചങ്ങനാശേരി അരമനയിൽ എത്തി വിശ്രമ ജീവിതം നയിക്കുന്ന പൗവ്വത്തിൽ പിതാവിന് സുവർണ ജൂബിലി ആശംസകൾ നേർന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.