അബുദബി: എമിറേറ്റിലെ കോവിഡ് പിസിആർ നിരക്ക് കുറച്ചു.ആരോഗ്യവിഭാഗമാണ് എമിറേറ്റിലുടനീളം പിസിആർ നിരക്ക് 40 ദിർഹമായി ഏകീകരിച്ചത്. തീരുമാനം ഇന്ന് മുതല്‍ നിലവില്‍ വന്നു. നേരത്തെ കോവിഡ് പിസിആർ പരിശോധനാനിരക്ക് 50 ദിർഹമായിരുന്നു.
പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളിലെ നല്‍കിയ ഇളവുകളും എമിറേറ്റില്‍ കഴിഞ്ഞ ദിവസം നിലവില്‍ വന്നിരുന്നു.