കൊച്ചി: വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് കൊച്ചി മെട്രോ. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സ്ത്രീകള്‍ക്ക് പരിധിയില്ലാതെ സൗജന്യമായി യാത്ര ചെയ്യാമെന്ന് കൊച്ചി മെട്രോ അറിയിച്ചു.
ഏത് സ്‌റ്റേഷനില്‍ നിന്ന് ഏത് സ്‌റ്റേഷനുകളിലേക്കും പരിധിയില്ലാതെ സൗജന്യ യാത്ര ചെയ്യാനുള്ള അവസരമാണ് കൊച്ചി മെട്രോ വനിതകൾക്കായി ഒരുക്കിയിരിക്കുന്ന ഇവ .
അതേസമയം വനിതാ ദിനം പ്രമാണിച്ച് അന്നേദിവസം വിവിധ സ്റ്റേഷനുകളില്‍ പല മത്സരങ്ങളും മറ്റ് പരിപാടികളും കൊച്ചി മെട്രോ സംഘടിപ്പിച്ചിട്ടുണ്ട്.