എക്സ്പോ അവസാന ദിനങ്ങളിലേക്ക്, പവലിയനുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ച് അധികൃത‍ർ

 എക്സ്പോ അവസാന ദിനങ്ങളിലേക്ക്, പവലിയനുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ച് അധികൃത‍ർ

ദുബായ്: എക്സ്പോ 2020 യ്ക്ക് തിരശീല വീഴാന്‍ ഇനി ഒരു മാസത്തിന്‍റെ അകലം മാത്രം. ഒക്ടോബർ ഒന്നിന് സന്ദർശകരെ സ്വീകരിക്കാന്‍ ആരംഭിച്ച ലോക മഹാമേളയ്ക്ക് മാർച്ച് 31 ന് സമാപനമാകും.

എക്സ്പോയിലെ പവലിയനുകള്‍ മാർച്ചില്‍ രാത്രി 11 വരെ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. രാത്രി 10 മണിയെന്നുളളതാണ് ഒരു മണിക്കൂർ കൂടി ദീർഘിപ്പിച്ചിരിക്കുന്നത്.


ഇതുവരെ 16 ദശലക്ഷം സന്ദർകരാണ് എക്സ്പോയിലെത്തിയത്. ഇനിയുളള 30 ദിവസങ്ങളില്‍ വലിയ സന്ദർശക പ്രവാഹമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എക്സ്പോയുടെ തു​റ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക്​ വേ​ണ്ടയെന്നുളള തീരുമാനവും കഴിഞ്ഞ ദിവസം വന്നിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.