കീവ്: ഉക്രെയ്ന്‍ ടിവി ചാനലുകളുടെ സിഗ്നല്‍ ടവറുകള്‍ ലക്ഷ്യമാക്കി റഷ്യന്‍ ആക്രമണം. ബോംബ് ആക്രമണത്തെ തുടര്‍ന്ന് വാര്‍ത്താ മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള ടിവി ചാനലുകളുടെ സംപ്രേഷണം നിലച്ചുവെന്ന് ഉക്രെയ്ന്‍ പ്രതിനിധികള്‍ വ്യക്തമാക്കുന്നു.
കീവിലെ സുരക്ഷാ ആസ്ഥാനത്തിന് സമീപം റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ടിവി ചാനലുകളുടെ ടവറുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായത്. കീവിലെ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷനിലേക്ക് ആക്രമണം നടത്തുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് ചുറ്റുവട്ടങ്ങളിലുള്ള ആളുകള്‍ എത്രയും വേഗം ഒഴിഞ്ഞു പോകണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.