ആഗോള ബൈബിൾ കലോത്സവം കാലഘട്ടത്തിന്റെ ആവശ്യം ; ആഗോള കത്തോലിക്ക കോൺഗ്രസ് പ്രസിഡണ്ട് അഡ്വ. ബിജു പറയനിലം

ആഗോള ബൈബിൾ കലോത്സവം കാലഘട്ടത്തിന്റെ ആവശ്യം ; ആഗോള കത്തോലിക്ക കോൺഗ്രസ് പ്രസിഡണ്ട്  അഡ്വ. ബിജു പറയനിലം

ദുബായ് : സമൂഹത്തിൽ പ്രത്യേകിച്ച് ക്രൈസ്തവരുടെയിടയിൽ സ്നേഹവും സഹകരണവും വളർത്തേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എല്ലാ വിഭാഗങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്തി, കത്തോലിക്കാ കോൺഗ്രസിന്റെ ഭാഗമായ എസ്എംസിഎ കുവൈറ്റ് നടത്തുന്ന ആഗോള ബൈബിൾ കലോത്സവം പ്രശംസാർഹമാണെന്ന് ആഗോള കത്തോലിക്കാ കോൺഗ്രസ് പ്രസിഡണ്ട് അഡ്വ. ബിജു പറയനിലം അഭിപ്രായപ്പെട്ടു.

കുവൈറ്റ് സീറോ മലബാർ കൾച്ചറൽ അസോസിയേഷന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഈ ഓൺലൈൻ ബൈബിൾ കലോത്സവം അരങ്ങേറുന്നത്. ഭക്തിഗാനം , പ്രസംഗം , കഥപറച്ചിൽ ,കഥാപ്രസംഗം ,മാർഗംകളി പാട്ട് ,ആക്ഷൻ സോങ്‌ ,സുറിയാനി പാട്ട് എന്നിങ്ങനെ പന്ത്രണ്ടു ഇനങ്ങളിലാണ് മത്സരം. പ്രായഭേദമനുസരിച്ച് അഞ്ചു ഗ്രൂപ്പുകളായിട്ടാണ് മത്സരാർത്ഥികളെ ക്രമീകരിച്ചിരിക്കുന്നത്.

മത്സരത്തിൽ പങ്കെടുക്കുവാനായി എസ്എംസിഎ കുവൈറ്റിന്റെ വെബ് സൈറ്റിലൂടെ രെജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷനുകൾ സ്വീകരിക്കുന്നതിനുള്ള അവസാനതീയതി നവംബർ 20 ആയി നിശ്ചയിച്ചിരിക്കുന്നതായി  പ്രസിഡണ്ട് തോമസ് കുരുവിള നരിതൂക്കിൽ ജൂബിലി ജനറൽ കൺവീനർ ബിജോയ് പാലാക്കുന്നേൽ എന്നിവർ അറിയിച്ചു.

രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എസ്എംസിഎ ഈ വർഷം അവതരിപ്പിച്ച മെഗാ മാർഗംകളി ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.