റവ .ഫാ. തോമസ് കർത്താവിൽ നിദ്ര പ്രാപിച്ചു

റവ .ഫാ. തോമസ് കർത്താവിൽ നിദ്ര പ്രാപിച്ചു

ഉള്ളനാട്‌: തലശ്ശേരി അതിരൂപതാ സീനീയര്‍ വൈദികന്‍ പാല ഉള്ളനാട് അരീക്കാട്ട്
റവ.ഫാ. തോമസ് നിര്യാതനായി.

സംസ്കാരശുശ്രൂഷകൾ നാളെ 03/03/2022 വൃാഴാഴ്ച രാവിലെ 10 മണിക്ക്  പാല രൂപത ഉള്ളനാട് തിരുഹൃദയ പള്ളിയിൽ
ഇരിങ്ങാലക്കുട രൂപതയിലെ കെല്ലൂര്‍ പള്ളിയില്‍ സഹ വികാരിയായി ശുശ്രൂഷകള്‍ ആരംഭിച്ച അരീക്കാട്ടച്ചന്‍ മാനന്ത വാടി രൂപതയിലെ കോട്ടത്തറ, താമരശേരി രൂപതയിലെ കാട്ടുള്ളമല, തലശ്ശേരി അതിരൂപതയിലെ വിളക്കം തോട്, പരപ്പ, മാട്ടറ, ചുണ്ടപറമ്പു , കുന്നോത്ത്, പെരും പടവ്, പുറവയല്‍, തടിക്കടവ്, ആര്യംപറമ്പ്, മുണ്ടന്നൂര്‍, ഒറ്റത്തൈ, അരീക്കമല, കുട്ടാപറമ്പു, എന്നി പള്ളികളില്‍ വികാരിയായിരുന്നൂ.

ഏതാനം നാളുകളായി കരുവൻചാലിലെ ശാന്തിഭവനിലും തുടര്‍ന്ന് പാല ഉള്ളനാട് അരീക്കാട്ട് വസതിയിലും വിശ്രമ ജീവീതത്തിലായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.