മലയാളി വ്ളോഗർ റിഫ മെഹ്നുവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നു

മലയാളി വ്ളോഗർ റിഫ മെഹ്നുവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നു

ദുബായ്: ജാഫ്ലിയയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ പ്രശസ്ത വ്ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നതായി സാമൂഹ്യപ്രവർത്തകന്‍ അഷ്റഫ് താമരശേരി.

കോഴിക്കോട് ബാലുശേരി സ്വദേശിനിയായ റിഫയെ കഴിഞ്ഞ ദിവസമാണ് താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസ് റിപ്പോർട്ട് വന്നുകഴിഞ്ഞാല്‍ മാത്രമെ മരണകാരണമുള്‍പ്പടെയുളള കാര്യങ്ങളില്‍ വ്യക്തത വരികയുളളൂ. കഴിഞ്ഞ മാസമാണ് റിഫ ദുബായിൽ എത്തിയത്. ഒരു മകളുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു 20 കാരിയായ റിഫ. മരിക്കുന്നതിന്‍റെ തലേ ദിവസവും ഇന്‍സ്റ്റാഗ്രാമില്‍ സജീവമായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.