ദുബായിലെ സ്കൂളുകളിലും തുറന്നസ്ഥലങ്ങളില്‍ മാസ്ക് നി‍ർബന്ധമല്ല

ദുബായിലെ സ്കൂളുകളിലും തുറന്നസ്ഥലങ്ങളില്‍ മാസ്ക് നി‍ർബന്ധമല്ല

ദുബായ്: എമിറേറ്റിലെ സ്കൂളുകളിലെ തുറന്ന സ്ഥലങ്ങളില്‍ മാസ്ക് നിർബന്ധമല്ലെന്ന് നോളജ് ആന്‍റ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് അതോറിറ്റി. കോവിഡ് നിയന്ത്രണങ്ങളില്‍ നേരത്തെ രാജ്യം ഇളവുകള്‍ നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് സ്കൂളുകളിലും തുറന്ന സ്ഥലങ്ങളില്‍ മാസ്ക് ഒഴിവാക്കുന്നത്. 

രാജ്യത്തെ പൊതു ഇടങ്ങള്‍ ഉള്‍പ്പടെയുളള തുറന്ന സ്ഥലങ്ങളില്‍ മാസ്ക് നിർബന്ധമല്ലെന്നുളളത് ശനിയാഴ്ച മുതല്‍ പ്രാബല്യത്തിലായിരുന്നു. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നത് തുടരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.