ദുബായ്: യുഎഇയില്‍ ഇന്ന് 519 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1613 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ 138.1 ദശലക്ഷം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്.

430,493 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 519 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 41530 ആണ് സജീവ കോവിഡ് കേസുകള്‍.
രാജ്യത്ത് ഇതുവരെ 880,970 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 837,139 പേർ രോഗമുക്തി നേടി. 2301 ആണ് മരണനിരക്ക്.