കര അതിർത്തി വഴി യുഎഇയിലെത്തുന്നവർക്കുളള കോവിഡ് നിയന്ത്രണങ്ങളിലും ഇളവ്

കര അതിർത്തി വഴി യുഎഇയിലെത്തുന്നവർക്കുളള കോവിഡ് നിയന്ത്രണങ്ങളിലും ഇളവ്

ദുബായ്: കരഅതിർത്തിവഴി രാജ്യത്തെത്തുന്നവർക്കുളള യാത്രാ നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിലായി. വാക്സിനെടുത്തവ‍ർക്കും ഒരു മാസത്തിനുളളില്‍ കോവിഡ് രോഗം വന്ന് ഭേദമായവർക്കും പിസിആ‍ർ പരിശോധന നിർബന്ധമല്ല. കോവിഡ് ഭേദമായെന്നുളള സ‍ർട്ടിഫിക്കറ്റ് കൈവശം വയ്ക്കണം. വാക്സിനേഷന്‍ എടുക്കാത്ത യാത്രക്കാരും 12 വയസിന് താഴെയുളള കുട്ടികളും പിസിആർ പരിശോധന നടത്തണം. 

യാത്രയ്ക്ക് 48 മണിക്കൂർ മുന്‍പാണ് പിസിആർ പരിശോധന നടത്തേണ്ടത്. 72 മണിക്കൂറിലധികം യുഎഇയില്‍ താമസിക്കുന്നവരാണെങ്കില്‍ കോവിഡ് പിസിആ‍ർ പരിശോധന നടത്തണം. കോവിഡ് രോഗിയുമായി ബന്ധം പുലർത്തിയ ആളാണെങ്കില്‍ അഞ്ച് ദിവസം പിസിആർ പരിശോധന നടത്തണമെന്നും നിർദ്ദേശമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.