ഉക്രെയ്നില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു; അപകടം കീവില്‍ നിന്ന് മടങ്ങുന്നതിനിടെ

ഉക്രെയ്നില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു; അപകടം കീവില്‍ നിന്ന് മടങ്ങുന്നതിനിടെ

കീവ്: ഉക്രെയ്ന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കവെ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു. കീവില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥിക്ക് വെടിയേറ്റത്. കേന്ദ്ര റോഡ് ഗതാഗത സഹമന്ത്രി വി.കെ സിംങ് ഇക്കാര്യം സ്ഥിരീകരിച്ചു.

വെടിയേറ്റ വിദ്യാര്‍ത്ഥി പാതിവഴിയില്‍ തിരികെ പോയെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥിയുടെ പേരോ വിവരങ്ങളോ പുറത്ത് വന്നിട്ടില്ല. വിദ്യാര്‍ത്ഥിയെ അതിര്‍ത്തിയില്‍ എത്തിക്കാന്‍ ശ്രമം തുടരുകയാണെന്ന് വിദേശമന്ത്രാലയം വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.