ഗോള്‍ഡന്‍ വിസക്കാർക്ക് കൂടുതല്‍ ആനുകൂല്യം പ്രഖ്യാപിച്ച് അബുദബി

ഗോള്‍ഡന്‍ വിസക്കാർക്ക് കൂടുതല്‍ ആനുകൂല്യം പ്രഖ്യാപിച്ച് അബുദബി

അബുദബി: ഗോള്‍ഡന്‍ വിസക്കാർക്കായി കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് അബുദബി റെസിഡന്‍റ്സ് ഓഫീസ്.

വിവിധ മേഖലകളില്‍ പ്രമുഖ സ്ഥാപനങ്ങളുമായും ബ്രാന്‍ഡുകളുമായും ഇളവുകളുമായി ബന്ധപ്പെട്ട കരാറുകള്‍ പ്രാബല്യത്തിലായി.

ഓട്ടോമേറ്റീവ്, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യം, ഇന്‍ഷുറന്‍സ്, ബാങ്കിംഗ് മേഖലകളിലെ വിവിധ സ്ഥാപനങ്ങളുമായാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. താമസം, ഭക്ഷണം, സ്പാ, ചികിത്സ,ജിം തുടങ്ങിയ വിവിധ മേഖലകളില്‍ ഗോള്‍ഡന്‍ വിസക്കാർക്ക് പ്രീമിയം പാക്കേജ് ലഭ്യമാകും. പ്രത്യേക വാർഷിക പാക്കേജുകളാണ് ലഭ്യമാവുക.

ഗോള്‍ഡന്‍ വിസയുളളവരാണെങ്കില്‍ പുതിയ വാഹനങ്ങള്‍ വിലക്കുറവില്‍ ബുക്ക് ചെയ്യുന്നതടക്കമുളള സൗകര്യങ്ങളും അനുവദിച്ചിട്ടുണ്ട്. പ്രത്യേക പേയ്‌മെന്‍റ് സൗകര്യങ്ങൾ, മെയിന്‍റനന്‍സ് ഓഫറുകൾ, ലൈസൻസിംഗ് സേവനങ്ങൾ എന്നിവയ്‌ക്ക് പുറമെ പുതിയ റിലീസുകൾക്ക് മുൻഗണനാ ബുക്കിംഗ് ലഭിക്കുകയും ചെയ്യും.

കുടുംബങ്ങൾക്കും വ്യക്തികൾക്കുമുള്ള വാർഷിക ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളുടെ കുറഞ്ഞ പ്രീമിയങ്ങളും ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി പ്രവർത്തനം തുടരുകയാണെന്ന് ഓഫീസിന്‍റെ ആക്ടിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹരേബ് അൽ മെയിരി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.