കെ റെയില്‍: പൊലീസ് നടപടിക്കിടെ ജനക്കൂട്ടത്തിന്റെ രക്ഷകനായി എംപിയുടെ മാസ് എന്‍ട്രി

കെ റെയില്‍: പൊലീസ് നടപടിക്കിടെ ജനക്കൂട്ടത്തിന്റെ രക്ഷകനായി എംപിയുടെ മാസ് എന്‍ട്രി

ചെങ്ങന്നൂര്‍: കെ റെയില്‍ സര്‍വേയുമായി ബന്ധപ്പെട്ട പൊലീസ് നടപടിക്കിടെ ജനക്കൂട്ടത്തിന്റെ രക്ഷകനായി എംപിയുടെ മാസ് എന്‍ട്രി. പിന്നെ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങളാണ്. തന്നെക്കാളും വലിയ ആളാടോ ഞാന്‍ എന്നായിരുന്നു എംപിയുടെ പ്രതികരണം.

കെ റെയില്‍ സര്‍വേയുമായി ബന്ധപ്പെട്ട് കല്ലിടുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പലയിടത്തും സര്‍വേയ്ക്ക് എത്തുന്നവും നാട്ടുകാരും തമ്മില്‍ തര്‍ക്കവും പതിവാണ്. വന്‍ പൊലീസ് സന്നാഹത്തെ ഉപയോഗിച്ച് ജനക്കൂട്ടത്തെ നിയന്ത്രിച്ചാണ് മിക്ക ഇടങ്ങളിലും അധികാരികള്‍ സര്‍വേ നടത്തിയത്. എന്നാല്‍ ഇന്ന് ചെങ്ങന്നൂരില്‍ പ്രതിഷേധിച്ച ജനക്കൂട്ടത്തിന്റെ നേതൃത്വം ഏറ്റെടുത്തത് കൊടിക്കുന്നില്‍ സുരേഷ് എം പി നേരിട്ടെത്തിയാണ്.

ജനക്കൂട്ടത്തെ നേരിടാന്‍ ലാത്തിയുമായി പൊലീസ് അണിനിരന്ന സമയത്താണ് എം പി നാട്ടുകാരുടെ രക്ഷയ്ക്കെത്തിയത്. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനുമായി അദ്ദേഹം കാര്യങ്ങള്‍ സംസാരിച്ചു. സ്ഥലത്ത് ലോ ആന്‍ഡ് ഓര്‍ഡര്‍ മോശമാണെന്ന് മേല്‍ ഉദ്യോഗസ്ഥരെ അറിയിച്ച ശേഷം മടങ്ങണമെന്ന് അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. എന്നാല്‍ ആരായാലും താനിവിടെ തന്നെ നില്‍ക്കും എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ മറുപടി പറഞ്ഞതോടെ അദ്ദേഹം പൊട്ടിത്തെറിക്കുകയായിരുന്നു.

തന്നെക്കാളും വലിയ ആളാടോ ഞാന്‍ എന്ന് പലയാവര്‍ത്തി എം പി ഉച്ചത്തില്‍ പൊലീസ് ഉദ്യോഗസ്ഥനോട് പറയുന്നതും വീഡിയോയില്‍ കാണാം. സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ വൈറലായിരിക്കുകയാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.