ദുബായ്: ഇന്ത്യയില്‍ നിന്നും ദുബായിലേക്കുളള യാത്ര നിരക്കില്‍ കുറവ്. അഞ്ച് മാസത്തോളം ഉയർന്നു നിന്ന നിരക്കിലാണ് ഇപ്പോള്‍ കുറവ് രേഖപ്പെടുത്തുന്നത്. ദില്ലിയില്‍ നിന്ന് ദുബായിലേക്ക് നിലവില്‍ 14,000 രുപയാണ് ടിക്കറ്റ്. ഒരു വേള 40,000ത്തിലെത്തിയ നിരക്കാണ് കുറഞ്ഞിരിക്കുന്നത്.
അതേസമയം മാർച്ച് രണ്ടാം വാരത്തോടെ സ്കൂളുകളില്‍ രണ്ടാഴ്ചക്കാലത്തെ അവധി ആരംഭിക്കുകയാണ്. കുടുംബമായി നാട്ടിലേക്ക് പോകുന്നവർക്ക് അനുയോജ്യമായ സമയമാണെന്നുളളതുകൊണ്ട് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുളള ടിക്കറ്റ് നിരക്കില്‍ വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. അതുപോലെതന്നെ ഏപ്രില്‍ ആദ്യവാരം സ്കൂളുകള്‍ തുറക്കുമ്പോഴും ടിക്കറ്റ് നിരക്ക് കൂടിയേക്കാമെന്നാണ് വിലയിരുത്തല്‍.