യുഎഇ ദിർഹവുമായുളള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് രണ്ട് വർഷത്തെ താഴ്ന്ന നിരക്കില്‍

യുഎഇ ദിർഹവുമായുളള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് രണ്ട് വർഷത്തെ താഴ്ന്ന നിരക്കില്‍


യുഎഇ: ദിർഹവുമായി ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞു, രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ദിർഹവുമായുളള വിനിമയനിരക്കെത്തിയത്. ഒരു ദിർഹത്തിന് 20 രൂപ 81 പൈസയാണ് വിനിമയനിരക്ക്. 

ഇതിന് മുന്‍പ് 2020 ഏപ്രില്‍ 16 നാണ് ഇന്ത്യന്‍ രൂപ 20 രൂപ 84 പൈസയിലെത്തിയത്. യുഎസ് ഡോളറുമായുളള ഇന്ത്യന്‍ രൂപയുടെ വിനിമയനിരക്കും ഇടിഞ്ഞു. വെളളിയാഴ്ച 76 രൂപ 46 പൈസയിലേക്കാണ് മൂല്യമിടിഞ്ഞത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.