റഷ്യ-ഉക്രയ്ന്‍‍ സംഘർഷം, യുഎൻ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത് യുഎഇ

റഷ്യ-ഉക്രയ്ന്‍‍ സംഘർഷം, യുഎൻ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത് യുഎഇ

ദുബായ്: ഐക്യരാഷ്ട്രസഭ സമിതിയില്‍ സമാധാനത്തിനായി വോട്ട് ചെയ്ത് യുഎഇ. നയതന്ത്ര ഇടപെടലിലൂടെ റഷ്യ-ഉക്രയ്ന്‍ വിഷയത്തിന് പരിഹാരം കാണണമെന്ന് യുഎഇ പ്രതിനിധി ആവശ്യപ്പെട്ടു. സമാധാനത്തിനായി ശ്രമിക്കുന്ന മറ്റ് രാജ്യങ്ങളുടെ നിലപാടിനൊപ്പമാണ് യുഎഇയും. 

സമാധാനം നിലനിർത്താനുളള ശ്രമത്തില്‍ പങ്കാളികളാകുന്നുവെന്നും ഐക്യരാഷ്ട്രസഭയിലെ യു.എ.ഇയുടെ സ്ഥിരാംഗവും യു.എ.ഇ അംബാസഡറുമായ ലന നുസൈബ​ യു.എൻ ജനറൽ അസംബ്ലിയുടെ അടിയന്തര സെഷനിൽ പറഞ്ഞു.

 കഴിഞ്ഞദിവസം മാനുഷിക പരിഗണന മുന്‍നിർത്തി ഉക്രെയ്ന് 50 ലക്ഷം ഡോളർ സാമ്പത്തിക സഹായം യുഎഇ പ്രഖ്യാപിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.