ജോയ് അഗസ്റ്റിന്‍ വെട്ടം നിര്യാതനായി

ജോയ് അഗസ്റ്റിന്‍ വെട്ടം നിര്യാതനായി

കോട്ടയം: ഒമാനില്‍ ദീര്‍ഘ കാലം പ്രവാസിയായിരുന്ന ജോയ് അഗസ്റ്റിന്‍ വെട്ടം നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. മസ്‌കറ്റ് ഗാല ദേവാലയത്തില്‍ സീറോ മലബാര്‍ കമ്മിറ്റി അംഗം, ഗായക സംഘം കോര്‍ഡിനേറ്റര്‍, പ്രാര്‍ത്ഥന കൂട്ടായ്മയുടെ വാര്‍ഡ് കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

നല്ല ഒരു ഗായകന്‍ എന്ന നിലയിലും അദ്ദേഹം മസ്‌കറ്റിലെ പ്രവാസികളുടെ ഇടയില്‍ അറിയപ്പെട്ടിരുന്നു. ജോയിച്ചേട്ടന്‍ എന്ന ഗായകന്‍ അത്രയ്ക്ക് ജനപ്രിയനായിരുന്നു. ഇടുക്കി ഉപ്പുതറയിലുള്ള വെട്ടം കുടുംബാംഗമാണ് ജോയ് അഗസ്റ്റിന്‍.

സംസ്‌കാരം ഞായറാഴ്ച (മാര്‍ച്ച് 6 ) ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം കോതനല്ലൂര്‍ സെന്റ്. ഗര്‍വാസീസ് & പ്രോത്താസീസ് ഫൊറോനാ പള്ളിയില്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.