ഖിസൈസ്: സ്റ്റേഡിയം ലുലുവിൽ മാർച്ച് 8 നു വൈകുന്നേരം 5 മണി മുതൽ 10.00 മണി വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പൂർണ്ണമായും വനിതകൾ നേതൃത്വം നൽകുന്നു എന്നതാണ് ക്യാമ്പിന്റെ പ്രേത്യേകത.

പ്രവാസത്തിലെ തിരക്കുകൾക്കിടയിലും
സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ സമയം കണ്ടെത്തുന്ന വനിതകളോടുള്ള ആദരസൂചകമായാണ് ടീം യു എഫ് കെ ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
നിസ്സാർ - 0502507212