ഷാർജ: ഈ ഫോട്ടോയിൽ കാണുന്ന കാർത്തിക്കിനെ
ഷാർജ അൽ നഹ്ദയിലെ താമസയിടത്തു നിന്നും കുറച്ചു ദിവസങ്ങൾ മുമ്പ് കാണാതായിരുന്നു.

കാണാതായ കാർത്തിക്കിനെ കഴിഞ്ഞ ദിവസം കണ്ടെത്തിയെന്നും കുട്ടി വീട്ടുകാരോടൊപ്പം സുഖമായി ഇരിക്കുന്നുവെന്നും രക്ഷിതാക്കൾ സി-ന്യൂസിനെ അറിയിച്ചു. കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും കുടുംബം നന്ദി രേഖപ്പെടുത്തി.