ബാംഗളൂർ : സീറോ മലബാർ മാണ്ട്യ രൂപതയുടെ കീഴിൽ ബാംഗളൂരിൽ വൈറ്റ് ഫീൽഡ് സെക്രെട്ട് ഹാർട്ട് ഇടവകക്കായി ആരാധനാ സംവിധാനം ഒരുങ്ങുന്നു. ബാംഗളൂർ എക്യുമെനിക്കൽ ക്രിസ്ത്യൻ സെന്ററിലാണ് ഞായറാഴ്ച മുതൽ വിശുദ്ധ കുർബ്ബാന അർപ്പണം ആരംഭിക്കുന്നത്. മാണ്ട്യ രൂപത മോൺസിഞ്ഞോർ ഫാ. മാത്യു കോയിക്കര സി എം ഐ യാണ് ആദ്യദിനം ദിവ്യബലി അർപ്പിക്കുന്നത്.
നൂറ്റമ്പതോളം കുടുംബങ്ങളുടെ ഇടവക ദൈവാലയം എന്ന ആഗ്രഹത്തിന്റെ ആദ്യപടി പൂർത്തികരിക്കാൻ ഇസിസി ഡയറ്കടർ ഫാ. ശ്യാം നൽകിയ പിന്തുണ അഭിനന്ദാർഹമാണെന്ന് വികാരി ഫാ. ബിജു ആലപ്പാട്ട് പറഞ്ഞു. ബാംഗളൂരിൽ സ്ഥിര താമസമാക്കിയ സീറോ മലബാർ വിശ്വാസികൾക്കും പ്രവാസികളായവർക്കും ഇസിസി യിലെ സീറോ മലബാർ ദൈവാലയവും അജപാലന സൗകര്യങ്ങളും ഉപകാരപ്രദമാകും.
ഫാ. ബിജു ആലപ്പാട്ട് വികാരിയും ഫാ. സുബേഷ് സഹ വികാരിയുമായ ഇടവകയിൽ ലാലിച്ചൻ ആന്റണി, സണ്ണി കെ ജോൺ, ഫ്രാൻസിസ് എന്നിവർ ട്രസ്റ്റികളായും സേവനം അനുഷ്ഠിക്കുന്നു.