അജ്മാന്‍ : അജ്മാനില്‍ നിന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ബസ് സർവ്വീസുകള്‍ ആരംഭിച്ചു. അജ്മാന്‍ അല്‍ തല്ലയിലെ പ്രധാന ബസ് സ്റ്റേഷനില്‍നിന്നായിരിക്കും ബസ് യാത്ര തുടങ്ങുക. രാവിലെ ഏഴിനും 11 നും വൈകീട്ട് അഞ്ചിനും രാത്രി 9.30 നും ബസുണ്ടായിരിക്കും. 20 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. പ്രധാനമായും എമിറേറ്റ്സ് വിമാനത്തില്‍ യാത്ര ചെയ്യുന്നവർക്കായാണ് ബസ് സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. ബസില്‍ നിന്ന് തന്നെ ചെക് ഇന്‍ ചെയ്യാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്