അന്താരാഷ്ട്ര വനിതാ ദിനം; വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വനിതകള്‍ക്ക് നാളെ പ്രവേശനം സൗജന്യം

അന്താരാഷ്ട്ര വനിതാ ദിനം; വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വനിതകള്‍ക്ക് നാളെ പ്രവേശനം സൗജന്യം

കല്‍പറ്റ : വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വനിതകള്‍ക്ക് നാളെ പ്രവേശനം സൗജന്യം. അന്താരാഷ്ട്ര വനിതാ ദിനാഘോഷ പരിപാടികളുടെ ഭാഗമായിട്ടാണ് മാര്‍ച്ച്‌ എട്ടിന് വനിതകള്‍ക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചത്. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലാണ് സൗജന്യ പ്രവേശനം.

ഡി.ടി.പി.സി കേന്ദ്രങ്ങളായ എടക്കല്‍ ഗുഹ, പൂക്കോട് തടാകം, കര്‍ലാട് തടാകം, വയനാട് ഹെറിറ്റേജ് മ്യൂസിയം, ടൗണ്‍ സ്ക്വയര്‍, മാവിലാംതോട് പഴശ്ശി സ്മാരകം, പഴശ്ശി പാര്‍ക്ക് മാനന്തവാടി, കാന്തന്‍പാറ വെള്ളച്ചാട്ടം, ചീങ്ങേരി മല എന്നിവിടങ്ങളിലാണ് വനിതകള്‍ക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.